രാജ്യത്ത് മൊബൈല്‍ സേവനങ്ങള്‍ എത്തിയിട്ടില്ലാത്ത് 55,669 ഗ്രാമങ്ങള്‍

single-img
5 January 2016

MNP-Mobile-Number-Portability-Indiaഅഹമ്മദാബാദ് : ഇനിയും രാജ്യത്തെ 55,669 ഗ്രാമങ്ങളില്‍ മൊബൈല്‍ സേവനങ്ങള്‍ എത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര വാര്‍ത്തവിനിമയ- സാങ്കേതികവിദ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. രാജ്യത്ത് 5.97 ലക്ഷം ഗ്രാമങ്ങള്‍ ഉള്ളതില്‍ 5.42 ലക്ഷം ഗ്രാമങ്ങളില്‍ മാത്രമേ മെബൈല്‍ സേവന ദാതാക്കളുടെ സേവനങ്ങള്‍ എത്തിയിട്ടുള്ളു. അതായത് 9.31% ഗ്രാമങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ ഇപ്പോഴും സ്വപ്നം മാത്രമാണ്.

ഗുജറാത്തിലെ 1275 ഗ്രാമങ്ങളില്‍ ഇതുവരെ മൊബൈല്‍ സേവനങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. 17,843 ഗ്രാമങ്ങളുള്ള സംസ്ഥാനത്തിന്റെ ഏഴ് ശതമാനത്തില്‍ ഇപ്പോഴും മൊബൈല്‍ സേവനങ്ങള്‍ എത്തിയിട്ടില്ല. 2014 ഏപ്രിലിനും 2015 ഒക്‌ടോബറിനും മധ്യേ കേന്ദ്ര സര്‍ക്കാരോ സംസ്ഥാനമോ ടെലികോം സേവനം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാനത്തിന് ഫണ്ട് അനുവദിച്ചിട്ടുമില്ല.

മൊബൈല്‍ സേവനങ്ങള്‍ എത്തിയിട്ടില്ലത്ത ഗ്രമങ്ങളുടെ എണ്ണം കൂടുതലുള്ള സംസ്ഥാനങ്ങള്‍ ഒഡീഷയും ഝാര്‍ഖണ്ഡു മധ്യ പ്രദേശുമാണ്. ഒഡീഷയില്‍ 10,398 ഗ്രാമങ്ങളിലും ഝാര്‍ഖണ്ഡില്‍ 5,949 ഗ്രാമങ്ങളിലും മധ്യപ്രദേശില്‍ 5926 ഗ്രാമങ്ങളിലും മൊബൈല്‍ സേവനങ്ങള്‍ എത്തിയിട്ടില്ല.