ആസിഫലിയുടെ വീടിന് നേരെ ആക്രമണം

single-img
5 January 2016

Asif_Aliതൊടുപുഴ: മലയാള ചലച്ചിത്ര താരം ആസിഫലിയുടെ വസതിക്ക് നേരെ ആക്രമണം. ഇന്നലെ അര്‍ധ രാത്രിയോടെ തൊടുപുഴയിലുള്ള വീട്ടിന്റെ ജനല്‍ ചില്ലുകള്‍ക്ക് നേരെ കല്ലേറുണ്ടായി. മുന്‍ തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്ന പിതാവ് എംപി ഷൗക്കത്ത് അലിയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
സിപിഐഎം ലോക്കൽസെക്രട്ടറിയായ ഷൗക്കത്ത് അലി  മുന്‍ തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്നു. തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഷൗക്കത്തലി പറഞ്ഞു.