എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിദഗ്ദ ചികിത്സ ലഭ്യമാക്കുന്ന റൈറ്റ് ടു ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേരളം

single-img
4 January 2016

coblator-drpaulose

എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിദഗ്ദ ചികിത്സ ലഭ്യമാക്കുന്ന റൈറ്റ് ടു ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേരളം. ആരോഗ്യമേഖലയില്‍ റൈറ്റ് ടു ഹെല്‍ത്ത് പദ്ധതിക്കു സര്‍ക്കാര്‍ തുടക്കം കുറിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണെ്ടന്നും കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്ററിലെ തിരുഹൃദയ കോളജ് ഓഫ് നഴ്‌സിംഗിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കവേ മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനം ആരോഗ്യമേഖലയില്‍ അസൂയാവഹമായ നേട്ടം കൈവരിക്കുമ്പോഴും ഒരു വിഭാഗത്തിനു ഇപ്പോഴും വിദഗ്ധ ചികിത്സ ലഭിക്കാതെ വരുന്നുണ്ടെന്നുള്ളത് ദുഃഖകരമായ സത്യമാണ്. ഇതു പരിഹരിക്കുന്നതിനായാണ് സ്വകാര്യമേഖലകളുമായി സഹകരിച്ചു പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരന്ദസര്‍ക്കാരിന്റെ സഹായമെത്തിയാല്‍ പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും പദ്ധതി എത്രയും വേഗം നടപ്പില്‍ വരുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തിയ സമ്മേളനത്തില്‍ എസ്എച്ച് മെഡിക്കല്‍ സെന്റര്‍ മാനേജര്‍ സിസ്റ്റര്‍ ഫ്‌ളവര്‍ ടോം അധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി എംപിയും ചടങ്ങില്‍ പങ്കെടുത്തു.