അമേരിക്ക കൊലപ്പെടുത്തിയെന്നത് വ്യാജം; സിഐഎയുടെ തണലില്‍ ഒസാമ ബിന്‍ ലാദന് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് എഡ്വേര്‍ഡ് സ്നോഡന്
അല്‍-ഖ്വെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് മുന്‍ സിഐഎ ജീവനക്കാരന് എഡ്വേര്‍ഡ് സ്നോഡന്. 2011ലാണ് പാകിസ്ഥാന് സൈന്യത്തിന്റെ സഹായത്തോടെ ലാദനെ അമേരിക്ക വധിച്ചതെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. മൃതദേഹം പിന്നീട് കടലില്‍ ഒഴുക്കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളയുന്ന വെളിപ്പെടുത്തലാണ് മോസ്കോ ട്രിബ്യൂണ്‍ പത്രത്തിന് നല്കിയ അഭിമുഖത്തില്‍ സ്നോഡന് വെളിപ്പെടുത്തിയിരിക്കുന്നത്.
ലാദന് ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്ന സിഐഎ രേഖകള്‍ തന്റെ കൈവശമുണ്ട് . ലാദന് ഇപ്പോഴും സിഐഎ പണം നല്‍കുന്നതിന്റെ രേഖകളാണ് തന്റെ കൈവശമുള്ളതെന്നും സ്നോഡവ് അവകാശപ്പെട്ടു പ്രതിമാസം ഒരുലക്ഷം ഡോളര്‍ വിവിധ സംഘടനകള്‍ വഴി സിഐഎ ലാദന് കൈമാറുന്നുണ്ട്. ലാദന് ഇപ്പോള്‍ എവിടെയുണ്ടെന്ന് പറയാന്‍ കഴിയില്ല.
എന്നാല്‍ 2013ല്‍ പാകിസ്ഥാനിലെ വീട്ടില്‍ അഞ്ചു ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പം ലാദന് ഉണ്ടായിരുന്നുവെന്ന കാര്യം തനിക്ക് അറിയാമെന്ന് സ്നോഡന് ഉറപ്പിച്ചു പറയുന്നു. അമേരിക്കയുടെ നിരവധി നിര്‍ണായക രഹസ്യങ്ങള്‍ പുറത്തുവിട്ട സ്നോഡന് ഇപ്പോള്‍ റഷ്യയില്‍ അഭയാര്‍ത്ഥിയായി കഴിയുകയാണ്. രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് സ്നോഡനെതിരെ ചാരവൃത്തി വകുപ്പ് പ്രകാരം അമേരിക്ക കേസെടുത്തിട്ടുണ്ട്