പത്താന്‍കോട്ടിലെ ഭീകരാക്രമണം; അഫ്‌സല്‍ ഗുരുവിന്റെപത്താന്‍കോട്ടിലെ ഭീകരാക്രമണം; അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്കുള്ള പ്രതികാരമെന്ന് റിപ്പോര്‍ട്ട് വധശിക്ഷയ്ക്കുള്ള പ്രതികാരമെന്ന് റിപ്പോര്‍ട്ട്

single-img
4 January 2016

afsalദില്ലി: പത്താന്‍കോട്ടില്‍ വ്യോമസേനാ താവളത്തിന് നേരെയുള്ള ഭീകരാക്രമണം അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്കുള്ള പ്രതികാരമെന്ന് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പഞ്ചാബില്‍ നിന്നും വെള്ളിയാഴ്ച ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ ഗുരുദാസ്പൂര്‍ സ്വദേശി രാജേഷ് വര്‍മ്മയെ ഉദ്ധരിച്ചാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് പാക് പത്രം ഡോണും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2001ലെ പാര്‍ലമെന്റ് ആക്രമണ കേസില്‍ 2013 ഫെബ്രുവരിയിലാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനു പ്രതികാരമായി എയര്‍ഫോഴ്‌സ് ബേസ് ആക്രമിക്കുകയാണെന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയവര്‍ പറഞ്ഞിരുന്നു എന്ന് രാജേഷ് വര്‍മ്മ പറഞ്ഞു.

നിങ്ങള്‍ അഫ്‌സല്‍ ഗുരുവിനെ കൊന്നു. ഇപ്പോള്‍ തങ്ങള്‍ പ്രതികാരം ചെയ്യും. തങ്ങളെ റൈഫിളുകള്‍ കൊണ്ട് മര്‍ദ്ദിക്കുന്നതിനിടെ അവര്‍ ഇങ്ങനെ പറഞ്ഞെന്നും വര്‍മ്മ വ്യക്തമാക്കി.  ഉര്‍ദു സംസാരിച്ചിരുന്ന അവരുടെ കയ്യില്‍ റൈഫിളുകളും ഗ്രനേഡുകളും ജിപിഎസ് നാവിഗേഷന്‍ സിസ്റ്റവും ഉണ്ടായിരുന്നു. തീവ്രവാദികള്‍ക്ക് ബേസിന്റെ സ്ഥാനം സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നെന്നും രാജേഷ് വര്‍മ്മ പറഞ്ഞു. ഐഎഎഫ് ബേസിലേക്ക് കടക്കുന്നതിനു മുമ്പ് തീവ്രവാദികള്‍ രാജേഷ് വര്‍മ്മയെ ക്രൂരമായി മര്‍ദ്ദിച്ചശേഷം എസ്‌യുവിയില്‍ ഉപേക്ഷിക്കുകയായിരുന്നു.