ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം

single-img
4 January 2016

earthquakeകൊല്‍ക്കത്ത: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. മണിപ്പുര്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലാണ്  ചലമുണ്ടായത്. പുലര്‍ച്ചെ 4.32 നായിരുന്നു ഭൂചലനം. മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ഇവിടെ ആറ് പേര്‍ മരിക്കുകയും അമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

റിക്ടര്‍സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനം പ്രധാനമായും പശ്ചിമബംഗാളിലും ഒഡിഷയിലും മണിപ്പൂരിലുമാണ് അനുഭവപ്പെട്ടത്. അസം, മണിപ്പുര്‍, അരുണാചല്‍പ്രദേശ്, മേഘാലയ, നാഗാലാന്‍ഡ്, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും ഭൂചലമുണ്ടായി. ഇംഫാലിന് 29 കിലോമീറ്റര്‍ പടിഞ്ഞാറ് 57 കിലോമീറ്റര്‍ അടിയിലാണ് പ്രഭവ കേന്ദ്രം. ഇംഫാലില്‍ വീടുകളും വലിയ കെട്ടിടങ്ങളും തകര്‍ന്നതായി പോലീസ് വ്യക്തമാക്കി.