ഈ മാസം എട്ടിന് അഖിലേന്ത്യാ തലത്തില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തും

single-img
3 January 2016

bankസംസ്ഥാനത്തെ ഏക പൊതുമേഖല വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ അഞ്ച്  അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചില്ലാതാക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് സ്വതന്ത്രമായി വളരാന്‍ അനുവദിക്കുക, ലയനത്തിന് വഴിയൊരുക്കുന്നതിന്റെ ഭാഗമായി വ്യവസായതല ഉഭയകക്ഷി കരാര്‍ നിയമവിരുദ്ധവും ഏകപക്ഷീയവുമായും മാറ്റിമറിക്കുന്ന നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്  ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഈ മാസം എട്ടിന് അഖിലേന്ത്യാ തലത്തില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തും. പൊതുമേഖല, സ്വകാര്യ, വിദേശ വാണിജ്യ ബാങ്കുകളിലെ അഞ്ച് ലക്ഷത്തില്‍പ്പരം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.