വാഹന നിയന്ത്രണത്തേക്കുറിച്ച്‌ എഎപി എംഎല്‍എ അല്‍കാ ലംബെ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത ഫോട്ടോഷോപ്പ്‌ ചിത്രം വിവാദമാകുന്നു

single-img
3 January 2016

alka lambaഎഎപി എംഎല്‍എ അല്‍കാ ലംബയുടെ ചിത്രവും ഫോട്ടോഷോപ്പ്‌ വിവാദത്തില്‍. ആം ആദ്‌മി സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടപ്പില്‍ വരുത്തിയ വാഹന നിയന്ത്രണം കൊഴുപ്പിക്കുന്നതിനായി ട്വീറ്ററില്‍ അല്‍കാ പോസ്‌റ്റുചെയ്‌ത  ഫോട്ടോയാണ്‌ വിവാദത്തിന്‌ തിരികൊളുത്തിയത്‌.  ചിത്രം ഫോട്ടോഷോപ്പിലൂടെ കൃത്രിമമായി എഡിറ്റ്‌ ചെയ്‌തതാണെന്നാണ്‌ വിവാദം.

വാഹന നിയന്ത്രണത്തേക്കുറിച്ച്‌ ബോധവത്‌കരണം നടത്തുന്ന പ്ലക്കാര്‍ഡും പിടിച്ച്‌ നില്‍ക്കുന്ന ചിത്രമാണ്‌ അല്‍കാ ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌. പ്ലക്കാര്‍ഡില്‍ ഡല്‍ഹി മലീനീകരണത്താല്‍ വീര്‍പ്പുമുട്ടുകയാണെന്നും മലീനീകരണം കുറയ്‌ക്കുന്നതിനായി കൈ കോര്‍ക്കാമെന്നും എഴുതിയിട്ടുണ്ട്‌. എന്നാല്‍ ഈ ചിത്രം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഇലക്ഷന്‍ സമയത്ത്‌ എടുത്തതായിരുന്നു. ഇത്‌ അല്‍കായുടെ ട്വിറ്റര്‍ ഫോളോവേഴ്‌സ് കണ്ടെത്തിയതോടെയാണ്‌ സംഗതി വിവാദമായിരിക്കുന്നത്‌.