സമാധനസന്ദേശവുമായി സൈക്കിള്‍ റാലി നടത്തുന്നതിനിടെ മൂന്ന് യുവാക്കളെ നക്‌സലേറ്റുകള്‍ തട്ടികൊണ്ടുപോയതായി സംശയം

single-img
3 January 2016

cycle rallyജയ്പൂര്‍: സമാധനസന്ദേശവുമായി സൈക്കിളില്‍ റാലി നടത്തുന്നതിനിടെ പൂനെ സ്വദേശികളായ മൂന്ന് യുവാക്കളെ നക്‌സലേറ്റുകള്‍ തട്ടികൊണ്ടുപോയതായി ആരോപണം. മാവോയിസ്റ്റ് ശക്തികേന്ദ്രമായ ചത്തീസ്ഗഢിലെ ബിജാപൂര്‍ വനാതിര്‍ത്തിയില്‍ നിന്നാണ് യുവാക്കളെ കാണാതായത്.

അതിര്‍ത്തി പ്രദേശമായ കുട്‌റുവില്‍ വച്ച് യുവാക്കളെ ദിവസങ്ങള്‍ക്കു മുന്‍പ് കണ്ടതായി പ്രദേശവാസികളില്‍  പറയുന്നു. പ്രാഥമിക അന്വേഷണ റിപ്പേര്‍ട്ട് അനുസരിച്ച് ആദര്‍ശ് പട്ടീല്‍, വിലാസ് വലാകെ, ശ്രീകൃഷ്ണ ഷെവാലെ എന്നിവരെയാണ് കാണാതായതെന്ന്‍ പോലീസ് പറയുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ 20നാണ് പൂനെയില്‍ നിന്നും മഹാരാഷ്ട്ര, ചത്തീസ്ഗഢ് വഴി മൂവര്‍സംഘം സൈക്കിള്‍ റാലിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാവോയിസ്റ്റ് ആക്രമണ ഭീതിയില്‍ കഴിയുന്ന ഇരുസംസ്ഥാനങ്ങളിലും സമാധാന സന്ദേശം എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ‘ലിങ്ക് ഇന്ത്യ’ എന്നു പേരിട്ട സൈക്കിള്‍ റാലിക്ക് യുവാക്കള്‍ മുന്നിട്ടിറങ്ങിയത്. ജനുവരി 10ന് ഒഡീഷയിലെ ബാലമേലയില്‍ എത്തുന്നതോടുകൂടിയായിരുന്നു റാലി സമാപിക്കേണ്ടത്. കാണാതാവരെക്കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിച്ചതായി ഐജി പറഞ്ഞു.