പത്താന്‍കോട്ടില്‍ ഗ്രനേഡ്‌ പൊട്ടി വീരമൃത്യു വരിച്ചത് പാലക്കാട്‌ സ്വദേശി ലഫ്‌റ്റനന്റ്‌ കേണല്‍ നിരഞ്‌ജന്‍ കുമാര്‍

single-img
3 January 2016

niranjanഅമൃത്സര്‍: പത്താന്‍കോട്ട്‌ വ്യോമസേന താവളത്തില്‍ ഗ്രനേഡ്‌ പൊട്ടി മരിച്ചത്‌ മലയാളി ഉദ്യോഗസ്‌ഥന്‍. പാലക്കാട്‌ സ്വദേശി ലഫ്‌റ്റനന്റ്‌ കേണല്‍ നിരഞ്‌ജന്‍ കുമാര്‍ ആണ്‌ മരിച്ചതെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ്‌ സിങ്‌ അറിയിച്ചു. കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ നിന്നും ഗ്രനേഡ്‌ മാറ്റുന്നതിന്‌ ഇടയിലാണ്‌ പൊട്ടിത്തെറി ഉണ്ടായത്‌.

ഭീകരരെ ചെറുക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിലായിരുന്നു മരണമെന്നും നിരഞ്‌ജന്‍ കുമാറിന്റെ ത്യാഗം രാജ്യം നമിക്കുന്നുവെന്നും അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിക്കുന്നുവെന്നും രാജ്‌നാഥ്‌ സിങ്‌ അറിയിച്ചു.

പത്താന്‍കോട്ട്‌ ഇന്നലെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന്‌ സൈനികര്‍ മരിച്ചിരുന്നു. ഇന്ന്‌ രാവിലെയുണ്ടായ ഗ്രനേഡ്‌ സ്‌ഫാടനത്തില്‍ പരുക്കേറ്റ മൂന്ന്‌ സൈനികര്‍ ചികിത്സയിലാണ്‌.