ലോകത്തെ ഒരു കുടുംബമായാണ് തങ്ങള്‍ കാണുന്നത്; എന്തുകൊണ്ട് നവാസ് ഷെരീഫിനൊപ്പം മോഡിക്ക് ഭക്ഷണം കഴിച്ചുകൂടെന്ന് ആര്‍എസ്എസ്

single-img
3 January 2016

narendra-modi-nawaz-sharif-pti_650x400_81451055752ഇന്‍ഡോര്‍: പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പാകിസ്താന്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരിക്കെ പിന്തുണയുമായി ആര്‍എസ്എസ്. നവാസ് ഷെരീഫുമൊത്ത് മോഡി ഉച്ചവിരുന്നില്‍ പങ്കെടുത്തതില്‍ ഒരു തെറ്റുമില്ലെന്ന് ആര്‍എസ്എസ്.

മോഡിയുടെ സന്ദര്‍ശനം എതിര്‍ക്കപ്പെടേണ്ടതില്ല. എന്തുകൊണ്ട് നവാസിനൊപ്പം മോഡിക്ക് ഭക്ഷണം കഴിച്ചുകൂട. ലോകത്തെ ഒരു കുടുംബമായാണ് തങ്ങള്‍ കാണുന്നത്. അതുകൊണ്ടു തന്നെ മാന്യമായി പെരുമാറല്‍ നമ്മുടെ കടമയാണ്. അതാണ് ഇന്ത്യയുടെ മതം. ആ സംസ്‌ക്കാരമാണ് പിന്തുടരേണ്ടതെന്നും ആര്‍എസ്എസ് പറഞ്ഞു.

ഭീകരവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് തന്നെ കഴിയും. ശരിയായ വിധത്തില്‍ അദ്ദേഹം അത് കൈകാര്യം ചെയ്യുമെന്ന് ഉറച്ചുവിശ്വസിക്കുന്നു.  മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി ബസ് മാര്‍ഗം ലാഹോറിലേക്ക് പോയിരുന്നു. അതിന് ശേഷം കാര്‍ഗില്‍ യുദ്ധമുണ്ടായിട്ടുമുണ്ടെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു.