സാത്താന്‍ സ്വഭാവം മാറ്റിയാല്‍ പോലും പാകിസ്‌താന്‍ മാറില്ലെന്ന്‌ യോഗി ആദിത്യനാഥ്‌

single-img
3 January 2016

Yogi-Adityanathഗൊരഖ്‌പൂര്‍: സാത്താന്‍ സ്വഭാവം മാറ്റിയാല്‍ പോലും പാകിസ്‌താന്‍ മാറില്ലെന്ന്‌  യോഗി ആദിത്യനാഥ്‌. ഇതിന്റെ സൂചനയാണ്‌ കഴിഞ്ഞ ദിവസം നടന്ന പത്താന്‍കോട്ട്‌ ആക്രമണമെന്നും ആദിത്യനാഥ്‌ ലോക്‌സഭയില്‍ വ്യക്‌തമാക്കി. പാകിസ്‌താനിലെ സര്‍ക്കാര്‍ തീവ്രവാദികളുടേതാണെന്നും ഭീകരരും ഐഎസ്‌ഐയും ചേര്‍ന്നതാണെന്നും അല്ലാതെ ജനതാല്‍പ്പര്യപ്രകാരമുള്ളതല്ലെന്നും അദ്ദേഹം പറയുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിര്‍ത്താന്‍  മോഡി സര്‍ക്കാര്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കകയാണ്‌. ഇക്കാര്യത്തില്‍ ഇന്ത്യ ആത്മാര്‍ത്ഥമായി ശ്രമിക്കുകയാണ്‌ എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാത്തവണയും അത്‌ പരാജയപ്പെടുകയാണ്‌ പതിവ്‌. പാകിസ്‌താനെ ലോകം മുഴുവന്‍ കുറ്റപ്പെടുത്താന്‍ കാരണം ഇതാണെന്നും ആദിത്യനാഥ്‌ പറഞ്ഞു.