70 വര്‍ഷങ്ങള്‍ക്ക് ശേഷം ഹിറ്റ്‌ലറുടെ മേന്‍ കാംഫ് വീണ്ടും അച്ചടിക്കുന്നു

single-img
3 January 2016

mein kampfമ്യൂണിച്ച്:  അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥയും നാസി ആശയ പ്രചരണ സംഹിതയുമായ മേന്‍ കാംഫ് വീണ്ടും അച്ചടിക്കുന്നു. പകര്‍പ്പവകാശം സംബന്ധിച്ച് നില നിന്നിരുന്ന പ്രതിസന്ധികള്‍ അവസാനിച്ചതോടെയാണ് 70 വര്‍ഷങ്ങള്‍ക്ക് ശേഷം മേന്‍ കാംഫ് വീണ്ടും പ്രസിദ്ധീകരിക്കപ്പെടുക. യഹൂദര്‍ക്കെതിരായ നാസി മാനിഫെസ്റ്റൊ പുനപ്രസിദ്ധീകരിക്കുന്നതിന് പകര്‍പ്പവകാശം  ഉണ്ടായിരുന്ന ബവേറിയയുടെ പ്രാദേശിക ഭരണകൂടും വിലക്കേര്‍പ്പെടുത്തിയിരുന്നതിനാലാണ് പുസ്തകം  പുറത്തിറങ്ങാതിരുന്നത്.

1945ല്‍ നാസി ജര്‍മ്മനി പരാജയപ്പെട്ടതോടെ സഖ്യ ശക്തികള്‍ പുസ്തകത്തിന്റെ പകര്‍പ്പവകാശം ബവേറിയക്ക് കൈമാറുകയായിരുന്നു. വെറുപ്പ് വളരാതിരിക്കാന്‍ പുസ്തകത്തിന്റെ പുനപ്രസിദ്ധീകരണം തടഞ്ഞുവെച്ചിരിക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ പകര്‍പ്പവകാശത്തിന്റെ കാലാവധി കഴിഞ്ഞതോടെയാണ് മ്യൂണിച്ചിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍ടംപററി ഹിസ്റ്ററിയാണ് പുതിയ എഡിഷന്‍ പുറത്തിറക്കുക.

മേന്‍ കാംഫ് എന്നാല്‍ എന്റെ പോരാട്ടം എന്നാണ് അര്‍ത്ഥം. നാസി ഭരണത്തിനും ആര്യന്‍ വംശീയവാദത്തിനും വേണ്ടി ഹിറ്റ്‌ലര്‍ നടത്തിയ കലഹങ്ങളുടെ സാക്ഷ്യങ്ങളാണ് പുസ്തകത്തിലുള്ളത്.  നാസി കാലഘട്ടങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരിക്കും മേന്‍ കാംഫിന്റെ പുനപ്രസിദ്ധീകരണം. ജൂതന്‍മാരും പുസ്തക പ്രസിദ്ധീകരണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. വംശഹത്യയെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്നും അവര്‍ കരുതുന്നു. ഹിറ്റ്‌ലര്‍ അധികാരത്തിലെത്തുന്നതിന് 8 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്.