മലയാളിയായ കുഞ്ഞിന് സഹായഹസ്തവുമായി അഫ്ഗാന്‍ നായകന്‍ ഫൈസല്‍ ഷെയ്‌സ്‌തെ

single-img
3 January 2016

Faisal-Shaistaതിരുവനന്തപുരം:  സാഫ് കപ്പ് ഫൈനലിന് മുന്‍പ് താരമായി  അഫ്ഗാന്‍ നായകന്‍. ഞായറാഴ്ച്ച ഇന്ത്യയ്ക്കെതിരെ മത്സരിക്കുന്ന അഫ്ഗാന്‍ ടീമിന്റെ നായക്ന്റെ മനുഷ്യസ്‌നേഹത്തിന്റെ കഥയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. അഫ്ഗാന്‍ നായകന്‍ ഫൈസല്‍ ഷെയ്‌സ്‌തെയാണ് മലയാളികള്‍ക്ക് മുന്നില്‍ കാരുണ്യകടലായി മാറിയത്.

യുദ്ധത്തില്‍ തകര്‍ന്ന ഒരു രാജ്യത്തിന്റെ പ്രതിനിധി കൂടിയായ ഫൈസല്‍ തനിക്ക് ലഭിച്ച മാന്‍ ഓഫ് ദി മാച്ച് തുകയോടൊപ്പം കയ്യില്‍ നിന്നു പതിനായിരം രൂപ കൂടി ചേര്‍ത്ത് 15,000 രൂപ വൃക്ക രോഗിയായ ഒരു മലയാളി കുട്ടിയുടെ ചികില്‍സാ സഹായത്തിനു നല്‍കിയാണ്  മാതൃകയായത്.

ഇതു വലിയ വാര്‍ത്തയാക്കാനൊന്നും തനിക്കു താല്‍പര്യമില്ലെന്നും മലയാളികളെ ഏറെ ഇഷ്ടപ്പെട്ടതുകൊണ്ട് തന്നാല്‍ കഴിയുന്ന സഹായം ചെയ്തു എന്നേ ഉള്ളെന്നും അദ്ദേഹം വ്യക്തമാക്കി.   എസ്എടി ആശുപത്രിയിലുള്ള കുട്ടിക്കു പത്തു ലക്ഷത്തോളം രൂപ ചികില്‍സയ്ക്കായി വേണ്ടി വരുമെന്നാണ് വിവരം.

അഫ്ഗാന്‍ മുന്നേറ്റ നിരയുടെ കുന്തമുനയാണു ഫൈസല്‍. 16 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ നേടിയ നായകനില്‍ത്തന്നെയാണ് അഫ്ഗാന്റെ പ്രതീക്ഷയും.