പത്താന്‍കോട്ടില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചു; വ്യോമസേനാതാവളത്തില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരനു വേണ്ടി സൈന്യം തിരച്ചില്‍ നടത്തുന്നതായി റിപ്പോര്‍ട്ട്

single-img
3 January 2016

amrithപത്താന്‍കോട്ടിലെ വ്യോമസേനാതാവളത്തില്‍  ഗ്രനേഡ് പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു പൊട്ടിത്തെറി. വ്യോമസേനാതാവളത്തില്‍ ഒരു ഭീകരന്‍ കൂടി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് കരുതുന്നു. ആക്രമണം കഴിഞ്ഞ് 30 മണിക്കുറുകള്‍ ശേഷവും തീവ്രവാദിക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ നടന്ന് ഭീകരാക്രമണത്തില്‍ നാലു ഭീകരരും രണ്ടു സൈനികരും കൊല്ലപ്പെട്ടിരുന്നു.