പത്താൻകോട്ട് ഭീകരാക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

single-img
3 January 2016

amrithപത്താൻകോട്ട് ഭീകരാക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.  വ്യോമസേന താവളത്തിൽ നിന്ന് ഏഴു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. നേരത്തെ അഞ്ചു ഭീകരരടക്കം എട്ടു പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിരുന്നത്.അതിനിടെ എയർബേസിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരുക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. ആക്രമണത്തിനിടെ പൊട്ടാതെ കിടന്ന ഗ്രനേഡ് നിർവീര്യമാക്കുന്നതിനിടെയാണ് അപകടം. എയർബേസിൽ ഭീകരവാദികൾ ആരും ഒളിച്ചിരിക്കുന്നില്ലെന്നും റിപ്പോർട്ടുണ്ട്.