ജര്‍മ്മനി സൈക്കിള്‍ യാത്രക്കാര്‍ക്കായി എക്‌സപ്രസ്‌വേ നിര്‍മ്മിക്കുന്നു

single-img
3 January 2016

germany_1ജര്‍മ്മനിയില്‍ സൈക്കിള്‍ യാത്രക്കാര്‍ക്കായി സൈക്കിള്‍ എക്‌സപ്രസ്‌വേ  നിര്‍മ്മിക്കുന്നു. സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കുന്നതിലൂടെ   പ്രകൃതിയുമായി ഇണങ്ങി ചേര്‍ന്ന് മലിനീകരണം കുറയ്ക്കാനുള്ള പുതിയ പദ്ധതികള്‍ക്കാണ് രൂപം നല്‍കുന്നത്. ദേശീയപാത സംവിധാനമായ ആട്ടോബാനുമായി ചേര്‍ന്ന് സൈക്കിള്‍ യാത്രയ്ക്ക് വേണ്ടി 100 കിലോമീറ്റര്‍ പ്രത്യേക പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. സൈക്കിളുകള്‍ക്ക് മാത്രമാണ് ഈ റോഡില്‍ പ്രവേശനം.

സൈക്കിള്‍ എക്‌സപ്രസ്‌വേ 10 നഗരങ്ങളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്. പ്രധാന ജര്‍മ്മന്‍ നഗരങ്ങളായ ഡൂയിസ് ബര്‍ഗ്, ബോച്ചും, ഹാം എന്നിവയും ഇതില്‍ ഉള്‍പ്പെടും. ജര്‍മ്മനിയുടെ റൂഹര്‍ വ്യാവസായിക മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട റെയില്‍ ട്രാക്കിന് സമീപമാണ് സൈക്കിള്‍ പാത നിര്‍മ്മിക്കുന്നത്.

20 ലക്ഷം പേരാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഈ റൂട്ട് അവര്‍ക്ക് പ്രയോജനപ്രദമാകും. 50,000 കാറുകള്‍ റോഡിലിറങ്ങുന്നതിനെ തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യാത്രാ സൗകര്യത്തിനൊപ്പം ആരോഗ്യം നിലനിര്‍ത്താനും ട്രാഫിക് ബ്ലോക്കുകള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളത്.