വലെന്‍സിയയ്‌ക്കും ലൂയീസിനു ഇരട്ടക്കുട്ടികള്‍ ജനിച്ചത് രണ്ട്‌ വര്‍ഷങ്ങളിലായി

single-img
3 January 2016

twinsസാന്‍ഡിയാഗോ : രണ്ട്‌ വര്‍ഷങ്ങളിലായി ഇരട്ടക്കുട്ടികള്‍ ജനിച്ചു. പുതുവര്‍ഷത്തില്‍ അപൂര്‍വ്വമായ ഈ ജനനത്തിന് സാക്ഷ്യം വഹിച്ചത് കാലിഫോര്‍ണിയായിലെ സാന്‍ ഡിയാഗോയിലെ ആശുപത്രിയാണ്‌. മാരിബല്‍ വലെന്‍സിയായ്‌ക്കും ഭര്‍ത്താവ്‌ ലൂയീസിനുമാണ്‌ ഇരട്ടക്കുട്ടികള്‍ ജനിച്ചത്‌. പക്ഷേ കുട്ടികള്‍ ജനിച്ചത്‌ രണ്ട്‌ വര്‍ഷങ്ങളിലാണെന്ന്‌ മാത്രം.

ഇരട്ടക്കുട്ടികളില്‍ ഒരാള്‍ 2015 ഡിസംബര്‍ 31 ന്‌ രാത്രി 11.59 നും അടുത്തയാള്‍ 2016 ജനുവരി 1 ന്‌ പുലര്‍ച്ചെ 12.02 നുമാണ്‌ ജനിച്ചത്‌. 2016 ജനുവരി ആറ്‌ ആയിരുന്നു കുട്ടികളുടെ ജനനത്തിനായി ഡോക്‌ടര്‍മാര്‍ നല്‍കിയിരുന്ന സമയം. എന്നാല്‍ അപ്രതീക്ഷിതമായി വേദന കൂടിയതിനെ തുടര്‍ന്നാണ്‌ ഡിസംബര്‍ 31 ന്‌ മാരിബെല്ലിനെ ആശുപത്രിയില്‍ എത്തിച്ചത്‌.