ഉത്തര്‍പ്രദേശിൽ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ജീപ്പ് ബസുമായി കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു

single-img
2 January 2016

accident-logo3ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ജീപ്പ് ബസുമായി കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കനത്ത മൂടല്‍മഞ്ഞ് കാരണം എതിരെ വന്ന വാഹനം കാണാന്‍ കഴിയാത്താണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.  ഇന്ന് രാവിലെ ബല്‍ഹയിലാണ് അപകടം ഉണ്ടായത്.തുള്‍സിപ്പൂരിലെ ദേവി പത്താന്‍ ക്ഷേത്രത്തില്‍ നിന്ന് ബല്‍റാംപൂരിലേയ്ക്ക് മടങ്ങുകയായിരുന്ന ജീപ്പ് വിദേശ സഞ്ചാരികള്‍ യാത്ര ചെയ്തിരുന്ന ബസുമായി ഇടിയ്ക്കുകയായിരുന്നു.