എം.പി വീരേന്ദ്രകുമാര്‍ മുന്നണി വിടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

single-img
2 January 2016

Ramesh-Chennithala232എം.പി വീരേന്ദ്രകുമാര്‍ മുന്നണി വിടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വീരേന്ദ്രകുമാര്‍ മുന്നണി വിട്ടുപോകുമെന്നുള്ളത് സി.പി.എമ്മുകാരുടെ സ്വപ്‌നം മാത്രമാണ്. സി.പി.എമ്മുകാര്‍ ആദയം അവരുടെ കുടുംബം നന്നാക്കാന്‍ നോക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു. എം.പി വീരേന്ദ്രകുമാറിന്റെ പുസ്തക പ്രകാശന ചടങ്ങളില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പങ്കെടുത്തതോടെയാണ് വീരേന്ദ്ര കുമാറിന്റെ മുന്നണി മാറ്റം വീണ്ടും ചര്‍ച്ചയായത്. അതേസമയം സി.ആപ്റ്റ് എം.ഡിയെ മാറ്റിയതില്‍ അപാകതയില്ല. വിദ്യാഭ്യാസമന്ത്രിയുടെ അറിവോടെയാണ് അദ്ദേഹത്തെ മാറ്റിയതെന്നും ചെന്നിത്തല അറിയിച്ചു.