കശ്മീരില്‍ താത്കാലിക കെട്ടിടത്തിന് തീപിടിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന 10 തൊഴിലാളികള്‍ മരിച്ചു

single-img
2 January 2016

fire-01കശ്മീരില്‍ രാംബണ്‍ ജില്ലയില്‍ താത്കാലിക കെട്ടിടത്തിന് തീപിടിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന 10 തൊഴിലാളികള്‍ മരിച്ചു. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയ്ക്ക് സമീപം ചന്ദേര്‍കോട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു ദുരന്തം.സാരമായി പൊള്ളലേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.ദേശീയപാതയില്‍ തുരങ്കത്തിന്റെ നിര്‍മാണത്തിന് എത്തിയ സ്വകാര്യകമ്പനി ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.