പാചകവാതകത്തിന് വില കൂട്ടിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് എംബി രാജേഷ് എം പി

single-img
2 January 2016

mbപുതിയ വര്‍ഷത്തില്‍ സമ്മാനം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് എംബി രാജേഷ് എംപി. ഫെയ്‌സ്ബുക്കിലാണ് പാചകവാതകത്തിന് വില കൂട്ടിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് എംബി രാജേഷ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സബ്‌സിഡി ഉള്ളതും ഇല്ലാത്തതും വാണിജ്യാവശ്യത്തിനുള്ളതുമായ പാചകവാതകത്തിന് വിലകൂട്ടി പുതുവര്‍ഷം അവിസ്മരണീയമാക്കിയതിന് എങ്ങനെ നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് പറഞ്ഞാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

2016 ല്‍ മോദി വിദേശയാത്ര കുറയ്ക്കുമെന്ന പശ്ചാത്തലത്തിലാണ് രാജേഷിന്റെ പരിഹാസം. ട്വെന്റി ട്വെന്റി യില്‍ ബാറ്റ് ചെയ്യും പോലെ കുറഞ്ഞ സമയത്തിനകം 37 രാജ്യങ്ങളിലെത്തിയ മോദിജി 2016 ല്‍ വിദേശയാത്രയില്‍ സെഞ്ച്വറി അടിക്കുന്നത് കാണാനിരിക്കുകയാണെന്ന് പോസ്റ്റില്‍ കളിയാക്കുന്നു. ഒരു സംഘി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയക്കാന്‍ സാധ്യതയുള്ള പുതുവത്സര ആശംസാ സന്ദേശം എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.