പത്താന്‍കോട്ട് വ്യോമത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് രാജ്‌നാഥ് സിങ്

single-img
2 January 2016

RAJNATHപഞ്ചാബിലെ പത്താന്‍കോട്ട് വ്യോമത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.പാകിസ്താനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ ഭീകരാക്രമണങ്ങള്‍ തുടര്‍ന്നാല്‍ തിരിച്ചടിയുണ്ടാകും. രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ല.പഞ്ചാബ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.