റബര്‍, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകള്‍ തയാറാകണമെന്ന് എൻ എസ് എസ്

single-img
2 January 2016

NSS - 3റബര്‍, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകള്‍ തയാറാകണമെന്ന് അഖിലകേരള നായര്‍ പ്രതിനിധിസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.റബര്‍ മേഖലയിലെ വന്‍പ്രതിസന്ധി ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം.   ഉത്‌പാദനം വര്‍ധിച്ചാല്‍ അനാവശ്യമായ ഇറക്കുമതിയും വിദേശനാണ്യനഷ്‌ടവും ഒഴിവാക്കാം. നിശ്‌ചിതകാലത്തേക്ക്‌ ഇറക്കുമതി നിര്‍ത്തിവയ്‌ക്കണം.2011 ഏപ്രിലില്‍ 243 രൂപയുണ്ടായിരുന്ന റബര്‍വില നൂറിലെത്തി. കര്‍ഷകന്‌ 95 രൂപയിലും താഴെയാണു ലഭിക്കുന്നത്‌. മുന്‍കാലങ്ങളില്‍ വിലയിടിവുണ്ടായപ്പോഴൊക്കെ കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകള്‍ ഇടപെട്ട്‌ ന്യായവില ഉറപ്പാക്കിയിരുന്നു.റബറിന്റെ ഇറക്കുമതി അനിയന്ത്രിതമായി തുടരുന്നത്‌ ഈ മേഖലയെ കൂടുതല്‍ ദുരിതത്തിലേയ്‌ക്ക്‌ നയിക്കുകയാണ്‌.    പ്രതിസന്ധി അവസാനിപ്പിച്ച്‌ കേരളത്തിലെ ലക്ഷണക്കണക്കിന്‌ കര്‍ഷകരുടെ ജീവിതമാര്‍ഗമായ റബര്‍കൃഷി നിലനിര്‍ത്താന്‍ കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകള്‍ നടപടി കൈക്കൊള്ളണമെന്ന്‌ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.