മെറ്റാരാള്‍ക്ക് രക്ഷയേകി മരണത്തെ പുല്‍കിയ സ്റ്റീഫന്‍ ഹെവറ്റ് ബ്രൗണ്‍

single-img
2 January 2016

tommy-lee

മരിക്കുന്നതിനു മുമ്പ് തനിക്കൊപ്പമുണ്ടായിരുന്ന യുവതിയെ രക്ഷപ്പെടുത്തി സ്റ്റീഫന്‍ ഹെവറ്റ് ബ്രൗണ്‍ എന്ന യുവാവ് മരണത്തെ പുല്‍കി. ആയിരങ്ങളില്‍ ഒരാളായ ആ നിസ്വാര്‍ത്ഥന്‍ മരണത്തെ പുല്‍കുന്നതിനു മുമ്പ് സഹയാത്രികയ്ക്ക് പുതുവത്സരാശംസകളും നേര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം അമേരിക്കയില്‍ ന്യൂ ഇയര്‍ ആഘോഷത്തിനായി എത്തിയ സ്റ്റീഫന്‍ ഹെവറ്റ് ബ്രൗണ്‍ ലിഫ്റ്റ് അപകടത്തില്‍ പെട്ട് മരിച്ചെങ്കിലും തനിക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു യുവതിയെ മരണത്തില്‍ നിന്ന് രക്ഷിച്ചിട്ടായിരുന്നു വിടപറയല്‍. ന്യൂയോര്‍ക്കിലെ ഒരു 26 നില കെട്ടിടത്തിലായിരുന്നു സംഭവം. പുതുവര്‍ഷ പിറവിയ്ക്ക് അര മണിക്കൂര്‍ മുമ്പ് ഇവര്‍ കയറിയ ലിഫ്റ്റ് തകര്‍ന്നു വീഴുകയായിരുന്നു.

എറൂഡേ സാഞ്ചസ് എന്ന യുവതിയും ആ സമയം ലിഫ്റ്റിനുള്ളിലുണ്ടായിരുന്നു. താഴേയ്ക്ക് വീഴുമ്പോള്‍ തന്നോടൊപ്പം പോരാതെ ബ്രൗണ്‍ യുവതിയെ ലിഫ്റ്റില്‍ നിന്നും പുറത്തേക്ക് തള്ളിയിടുകയായിരുന്നു. താഴേക്ക് ഊര്‍ന്ന ലിഫ്റ്റില്‍ നിന്നും ഒരു പുതുവര്‍ഷാശംസയും നേര്‍ന്ന് സാഞ്ചസിനെ ബ്രൗണ്‍ തള്ളി വെളിയിലിട്ടു.

ബ്രോങ്ക്‌സില്‍ നിന്നും പുതുവര്‍ഷ പിറവി ആഘോഷിക്കാനായി എത്തിയതായിരുന്നു ബ്രൗണ്‍. 43 കാരിയായ സാഞ്ചസിനെ തള്ളിപ്പുറത്തേക്ക് ഇട്ടെങ്കിലും 25 കാരനായ ബ്രൗണ് രക്ഷപ്പെടാന്‍ സമയം കിട്ടിയില്ല. തകര്‍ന്ന ലിഫ്റ്റിനൊപ്പം ഇയാള്‍ താഴേയ്ക്ക് പോയി മരണപ്പെടുകയായിരുന്നു. അരമണിക്കൂറനിനു ശേഷം കെട്ടിടത്തിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ബ്രൗണിനെ രക്ഷഇക്കാനായില്ല.