പ്രശസ്ത മലയാളി എഴുത്തുകാരി രാധിക ലീയുടെ ആത്മകഥ കെനിയയിലെ യൂണിവേഴ്‌സിറ്റിയില്‍ പാഠപുസ്‌തകമാകുന്നു

single-img
2 January 2016

radhika leeകൊച്ചി : പ്രശസ്ത മലയാളി എഴുത്തുകാരി രാധിക ലീയ്‌ക്ക്‌ കെനിയയിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ നെയ്‌റോബിയുടെ അംഗീകാരം. രാധികയുടെ ആത്മകഥയായ ‘റെയിന്‍ബോ ഇന്‍ മൈ ക്ലൗഡ്‌സ്‌’ പാഠപുസ്‌തകമാക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തീരുമാനിച്ചു.

ഇംഗ്ലീഷ്‌ ഡിപ്പാര്‍ട്ടുമെന്റിന്റെ എം.എ ലിറ്ററേച്ചര്‍ ഓട്ടോബയോഗ്രാഫിക്‌ സ്‌റ്റഡീസിലാണ്‌ അടുത്ത സെമസ്‌റ്റര്‍ മുതല്‍ രാധിക ലീയുടെ ആത്മകഥ പാഠപുസ്‌തകമാക്കുക. ഇതു സംബന്ധിച്ച അറിയിപ്പ്‌ കഴിഞ്ഞദിവസം രാധികയ്‌ക്കു ലഭിച്ചു. ഒരാഴ്‌ച മുമ്പാണ്‌ രാധികയുടെ ആത്മകഥ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്‌തത്‌.

മൂന്നുപതിറ്റാണ്ടിലേറെയായി കെനിയയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ രാധിക 2008 ല്‍ പ്രവര്‍ത്തനം ആരംഭിച്ച നെയ്‌റോബി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ സ്‌ഥാപക കൂടിയാണ്‌. കിഴക്കനാഫ്രിക്കയിലെ ആദ്യ ഇ-സ്‌കൂള്‍ സ്‌ഥാപിച്ചതിന്റെ ഖ്യാതിയും രാധികയുടെ പേരിലാണ്‌.