ഇന്ത്യാ-പാക് നയതന്ത്ര ശ്രമത്തില്‍ തുടക്കത്തില്‍ തന്നെ കല്ലുകടി; ഇന്ത്യന്‍ ജയിലില്‍ നിന്നും തങ്ങളുടെ 189 പേരെ കാണാതായെന്ന് പാകിസ്താന്‍

single-img
2 January 2016

Indo-pakന്യൂ ഡല്‍ഹി: രാജ്യത്ത് തടവുകാരായുള്ളവരെ പരസ്പരം കൈമാറുന്നതിനുള്ള ഇന്ത്യാ-പാക് നയതന്ത്ര ശ്രമത്തില്‍ തുടക്കത്തില്‍ തന്നെ കല്ലുകടി. ഇന്ത്യന്‍ ജയിലില്‍ നിന്നും തങ്ങളുടെ 189 പേരെ കാണാതായതായി പാകിസ്താന്‍ ആരോപിച്ചു. ഇന്ത്യയിലുള്ള പാക് പൗരന്‍മാരായ തടവുകാരേയും പാകിസ്താനിലുള്ള ഇന്ത്യന്‍ പൗരന്‍മാരേയും പരസ്പരം കൈമാറാനുള്ള നടപടികളുടെ ആദ്യഘട്ടം പുരോഗമിക്കുകയാണ്. ഇതിന്‌ പിന്നാലെയാണ്‌ പാകിസ്‌താന്‍ ആരോപണവുമായി എത്തിയത്‌.

ഇന്ത്യ നല്‌കിയ പട്ടികയില്‍ തങ്ങളുടെ 17 മത്സ്യബന്ധന തൊഴിലാളികള്‍ ഉള്‍പ്പെടെ 271 പാകിസ്‌താന്‍ ജയിലില്‍ ഉള്ളവരുടെ പേരാണ്‌ ഉണ്ടായിരുന്നത്‌. പാകിസ്‌താന്‍ ഇന്ത്യന്‍ ജയിലുകളില്‍ തടവുകാരായ തങ്ങളുടെ 460 പേരുടെ പട്ടികയും നല്‍കി. ഈ പട്ടികയ്‌ക്ക് പുറമേ മത്സ്യബന്ധന തൊഴിലാളികളായ മറ്റ്‌ 113 പേരുടെ പട്ടിക കൂടി പാകിസ്‌താന്‍ നല്‍കിയിരിക്കുകയാണ്‌. അതിര്‍ത്തി ലംഘിച്ച് എത്തിവരാണ് ഭൂരിഭാഗം പേരും.

ജനുവരി 25ന് വിദേശകാര്യ സെക്രട്ടറി പാകിസ്താന്‍ സഞ്ചരിക്കാനിരിക്കുന്നതിനിടയിലാണ് തലസ്ഥാനവുമായി ഇസ്ലാമാബാദ് ഇക്കാര്യം സംസാരിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളിലെയും ജയിലുകളില്‍ നിന്നും വര്‍ഷത്തില്‍ ജനുവരി1, ജൂലൈ 1 എന്നിങ്ങനെ രണ്ടു പ്രാവശ്യമായി തടവുകാരെ കൈമാറാന്‍ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്‌ 2008 മെയ്‌ 31 നായിരുന്നു.നയതന്ത്ര ചര്‍ച്ചകളുടെ പുരോഗമനത്തെ ആശ്രയിച്ചിരിക്കും തടവുപുള്ളികളുടെ മോചന കാര്യം.