മാവേലിക്കരയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ച ബീഫ് വില്‍പനകേന്ദ്രം ഡി.വൈ.എഫ്.ഐയുടെ സംരക്ഷണയില്‍ തുറന്നു

single-img
2 January 2016

dyfi-rss

Image Courtesy:Madhyamam

മാവേലിക്കര: ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ച ബീഫ് വില്‍പനകേന്ദ്രം ഡി.വൈ.എഫ്.ഐയുടെ സംരക്ഷണയില്‍ തുറന്നു. തഴക്കര കല്ലുമല മാര്‍ക്കറ്റിലെ ബീഫ് വില്‍പനകേന്ദ്രമാണ്  പുതുവര്‍ഷത്തലേന്ന് രാവിലെ 10.30ഓടെ തിരക്കിട്ട് കച്ചവടം നടക്കുന്നതിനിടെ ആര്‍.എസ്.എസ് സംഘം ഭീഷണിയുമായി എത്തി അടപ്പിച്ചത്. വഴുവാടി സ്വദേശി ജോയിയുടേതാണ് കട.   എല്ലാ മതവിഭാഗക്കാരും ഒരുപോലെ ആശ്രയിക്കുന്ന ഈ മാര്‍ക്കറ്റില്‍ ഇത്തരം സംഭവം ആദ്യമാണ്.

ഇത് മാവേലിക്കരയിലും കല്ലുമലയിലും സമീപ പഞ്ചായത്തുകളിലും പരിഭ്രാന്തി പരത്തിയിട്ടുണ്ട്.   പ്രതിഷേധം ശക്തമായതിനത്തെുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ പ്രശ്നത്തില്‍ ഇടപെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിതമായത്തെി കട തുറപ്പിക്കുകയായിരുന്നു.

സാമുദായിക ധ്രുവീകരണത്തിന് ആര്‍.എസ്എസ് നടത്തുന്ന ശ്രമങ്ങള്‍ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് ഡി.വൈ.എഫ്.ഐ മാവേലിക്കര ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം,  ഇതുസംബന്ധിച്ച് മാവേലിക്കര പൊലീസില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് എസ്.ഐ  പറഞ്ഞു.