ഐസിസിനെതിരെ മുംബൈയിലെ മുസ്ലീങ്ങള്‍ പ്രചരണത്തിന്

single-img
2 January 2016

muslim aganst isisമുംബൈ: ഭീകര സംഘടനയായ ഐസിസിനെതിരെ മുംബൈയിലെ മുസ്ലീങ്ങള്‍ പ്രചരണത്തിന്. മുസ്ലീം എഗനിസ്റ്റ് ഐ.എസ്.ഐ.എസ് എന്ന പേരിലാണ് പുതുവര്‍ഷത്തില്‍ മുംബൈ മുസ്ലീങ്ങള്‍  ഭീകരര്‍ക്കെതിരെ പ്രചരണം നടത്തിയത്. എന്‍.ജി.ഒ സംഘടനയായ സഹാസ് ഫൗണ്ടേഷന്‍, ഉറുദു മര്‍ക്കസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രചരണ റാലി നടത്തിയത്.

ഐസിസിന്റെ തീവ്ര ആശയങ്ങളിലേക്ക് ഇന്ത്യന്‍ മുസ്ലീങ്ങള്‍ ആകര്‍ഷിക്കപ്പെടാതിരിക്കാനാണ് മുംബൈയിലെ ഇസ്ലാം മത വിശ്വാസികള്‍ രംഗത്തിറങ്ങിയത്. ഇമാംവാദ മുനിസിപ്പല്‍ ഉറുദു സ്‌കൂള്‍ മൈതാനത്ത് പുതുവര്‍ഷ ദിനത്തിലാണ് പരിപാടി നടന്നത്. പുതുവര്‍ഷത്തില്‍ സമുഹ നന്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.

ഐസിസിനെതിരെ പോസ്റ്റര്‍ പ്രചരണവും ലഘുലേഖ വിതരണവും നടത്തും. സോഷ്യല്‍ മീഡിയ വഴി ഐ.എസ് റിക്രൂട്ട്‌മെന്റ് നടത്തുന്ന ആളുകളുടെ കെണിയില്‍ വീഴരുതെന്നും സംഘാടകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.