ബിജെപിയ്ക്ക് എതിരെയുള്ള ജി.സുകുമാരന്‍ നായരുടെ വിമര്‍ശനങ്ങളെ പിന്തുണച്ച് ചെന്നിത്തലയും മാര്‍ ക്ലീമിസ് ബാവയും

single-img
2 January 2016

05TV_G_SUKUMARAN_NA_773367fകോട്ടയം :  ബിജെപിയ്ക്ക് എതിരെയുള്ള ജി.സുകുമാരന്‍ നായരുടെ വിമര്‍ശനങ്ങള്‍ ജനം ഏറ്റെടുത്തുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പെരുന്നയില്‍ മന്നംജയന്തി സമ്മേളനത്തില്‍ സംസാരിക്കുകവേയാണ്  എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ പിന്തുണച്ച്  ചെന്നിത്തല രംഗത്ത് വന്നത്.

ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്ന സമൂഹമാണ് എന്‍.എസ്.എസെന്ന് മാര്‍ ക്ലീമിസ് ബാവ പറഞ്ഞു. സമുദായത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ മന്നത്ത് പത്മനാഭന്‍ തയ്യാറായിട്ടില്ലെന്നും പെരുന്നയില്‍ മന്നംജയന്തി സമ്മേളനത്തില്‍ സംസാരിക്കുകവേ മാര്‍ ക്ലിമിസ് പറഞ്ഞു.