അമ്മായിയമ്മയുടെ കാലില്‍ ചായ വീഴ്‌ത്തിയ യുവതിയെ ഭര്‍ത്താവ്‌ മൊഴിചൊല്ലി

single-img
2 January 2016

SNN0120TEA---_1799631aബാഗ്‌ദാദ്‌ : അമ്മായിയമ്മയുടെ കാലില്‍ ചായ വീഴ്‌ത്തിയതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ്‌  ഉപേക്ഷിച്ചു. ഇറാഖ്‌ സ്വദേശിയായ യുവാവാണ്‌ വിവാഹം കഴിഞ്ഞ്‌ 23 ാം ദിവസം ഭാര്യയെ ഉപേക്ഷിച്ചത്‌.  ഭാര്യ അറിഞ്ഞുകൊണ്ട്‌ ചായ കാലീല്‍ വീഴ്‌ത്തിയതാണെന്നാണ്‌ ഭര്‍ത്താവിന്റെ വാദം. എന്തായാലും വിവാഹമോചനം സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയായിരിക്കുകയാണ്‌.

ഭര്‍ത്താവിന്റെ അമ്മയോട്‌ ഇങ്ങനെ ചെയ്‌ത സ്‌ത്രീയെ മൊഴി ചൊല്ലുകതന്നെ വേണമെന്നാണ്‌ ഒരു വിഭാഗത്തിന്റെ വാദം. കപ്പില്‍ ചായ പകരുന്നതിനിടെ യുവതിയുടെ കൈയ്യില്‍ നിന്നും ചായ ഭതൃമാതാവിന്റെ കാലില്‍ വീഴുകയായിരുന്നു. എന്നാല്‍ കൈയ്യബദ്ധത്തിന്‌ വിവാഹ മോചനമല്ല പരിഹാരമെന്നാണ്‌ ഒരു വിഭാഗത്തിന്റെ വാദം