തെരഞ്ഞടുപ്പ്‌ കാലത്ത്‌ ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ ഓര്‍മിപ്പിച്ച്‌ മോഡിക്ക്‌ അണ്ണാ ഹസാരെ കത്തയയ്ച്ചു

single-img
2 January 2016

anna-hazare-interview-on-lokpal-billന്യൂഡല്‍ഹി: തെരഞ്ഞടുപ്പ്‌ കാലത്ത്‌ ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ ഓര്‍മിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ അണ്ണാ ഹസാരെ കത്തയയ്ച്ചു. കള്ളപ്പണം തരികെ കൊണ്ടുവരുമെന്നും അഴിമതി രഹിതമായ ഇന്ത്യയെ വാര്‍ത്തെടുക്കുമെന്നായിരുന്നു മോഡി നല്‍കിയ പ്രധാനപ്പെട്ട വാഗ്‌ദാനങ്ങള്‍. എന്നാല്‍ മോഡി അവയെല്ലാം മറന്നുപോയി.  മോഡി സര്‍ക്കാരും കോണ്‍ഗ്രസ്‌ സര്‍ക്കാരും തമ്മില്‍ പ്രത്യക്ഷത്തില്‍ യാതൊരു മാറ്റവുമില്ലെന്നും കത്തില്‍ പറയുന്നു

കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ കാലത്ത്‌ അഴിമതികള്‍ മാത്രമായിരുന്നുവെന്നും ഇപ്പോഴത്തെ സര്‍ക്കാരിലും അത്‌ അങ്ങനെതന്നെയാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. കൈക്കൂലി നല്‍കാതെ ഓഫീസുകളില്‍ ഒന്നും നടക്കുന്നില്ലെന്നും അദേഹം പറയുന്നു. പ്രധാനമന്ത്രിക്ക്‌ മുമ്പും കത്തുകള്‍ അയച്ചിട്ടുണ്ട്. എന്നാല്‍ അവയെല്ലാം അദ്ദേഹം അവഗണിക്കുകയായിരുന്നെന്നും അണ്ണാ ഹസാരേ പറഞ്ഞു. മോഡി നല്‍കിയ വാഗ്‌ദാനങ്ങള്‍ ഓര്‍മ്മപ്പിക്കുന്നതിനുവേണ്ടി മാത്രമാണ്‌ താന്‍ കത്തയയ്‌ക്കുന്നതെന്നും അദേഹം പറഞ്ഞു.