പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ വര്‍ദ്ധിപ്പിച്ചത് സാധാരണക്കാരന്റെ നെഞ്ചിലേക്ക് അയച്ച കേന്ദ്രസര്‍ക്കാരിന്റെ മിസൈലാണെന്ന് വി എസ് അച്യുതാനന്ദന്‍

single-img
2 January 2016

V-S-Achuthanandan-636-4872തിരുവനന്തപുരം:  പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ വര്‍ദ്ധിപ്പിച്ചത് സാധാരണക്കാരന്റെ നെഞ്ചിലേക്ക് അയച്ച കേന്ദ്രസര്‍ക്കാരിന്റെ മിസൈല്‍ ആണെന്ന്  വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. പത്തുലക്ഷം രൂപയില്‍ അധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പാചക വാതക സബ്‌സിഡി ഒഴിവാക്കിയതിന് പിന്നാലെയാണ് ഈ വില കൂട്ടല്‍. സാധാരണക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ പാചക വാതകത്തിന്റെ സബ്‌സിഡി ലഭിക്കുകയില്ല. വളരെ താമസിയാതെ  വാര്‍ഷിക വരുമാനം പത്തുലക്ഷം എന്നുള്ളത് അഞ്ചുലക്ഷമാക്കി ചുരുക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുമെന്ന് ഉറപ്പാണ്. ഘട്ടംഘട്ടമായി സബ്‌സിഡി ഒഴിവാക്കുക എന്ന നിയോലിബറല്‍ പോളിസിയുടെ ഭാഗമാണിതെന്ന് വി എസ് ചൂണ്ടിക്കാട്ടി.

രാജ്യാന്തര വിപണിയില്‍ വിലയിടിഞ്ഞതിനാല്‍ നടപ്പുവര്‍ഷം സബ്‌സിഡിയിനത്തില്‍ സര്‍ക്കാരിന് വന്‍തോതില്‍ ചിലവ് കുറഞ്ഞു. അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്ക്ക് 32.90 ഡോളറായി ഇടിഞ്ഞു. മോദി സര്‍ക്കാര്‍ അധികാരമേറ്റ 2014 മേയ് വീപ്പയ്ക്ക് 110 ഡോളര്‍ ആയിരുന്നു വില. ഇത്രയും  കുറഞ്ഞ നിരക്കില്‍ അസംസ്‌കൃത എണ്ണ ലഭിച്ചിട്ടും പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില കുറക്കാതിരിക്കുന്നതും വില കൂട്ടുന്നതും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കുത്തക സ്ഥാപനണ്‍ങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ ലഭാ’മുണ്ടാക്കി കൊടുക്കാനാണെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ കേരള സര്‍ക്കാരാകട്ടെ കൂട്ടിയ വിലയ്ക്ക് അധിക നികുതി ഈടാക്കി ‘കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി’ എന്നപോലെ പ്രവര്‍ത്തിക്കുകയാണ്. ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും വി എസ് പറഞ്ഞു