ബിവറേജസ് കോര്‍പ്പറേഷൻ ഗോഡൗണിലേക്ക് ബിയറുമായിവന്ന ലോറിക്ക് പിന്നില്‍ മണല്‍ ലോറിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു

single-img
1 January 2016

accident-logo3കര്‍ണാടകത്തിലെ ഡിസ്റ്റിലറിയില്‍നിന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ കണ്ണൂര്‍ ഗോഡൗണിലേക്ക് ബിയറുമായിവന്ന ലോറിക്ക് പിന്നില്‍ മണല്‍ ലോറിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു.  മംഗലാപുരം – കണ്ണൂര്‍ ദേശീയപാതയിലെ കറന്തക്കാട് ജംഗ്ഷനില്‍ പുലര്‍ച്ചെ 1.30 നാണ് അപകടം. മണല്‍ ലോറിയില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ യാത്രക്കാരനാണ് മരിച്ചത്.എടപ്പാള്‍ വട്ടക്കുളം വെള്ളൂര്‍ ഹൗസില്‍ പ്രഭാകരന്‍ ആണ് മരിച്ചത്.