19കാരിയെ മാനഭംഗപ്പെടുത്തിയ ശേഷം ദേഹത്ത് ആസിഡൊഴിച്ച് പൊള്ളിച്ചു

single-img
1 January 2016

rape victim_2_2_019കാരിയെ മാനഭംഗപ്പെടുത്തിയ ശേഷം ദേഹത്ത് ആസിഡൊഴിച്ച് പൊള്ളിച്ചു. മധ്യപ്രദേശിലെ ഭിന്ദിലെ ലഹ്‌റോളി ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി സമീപത്തുള്ള കാട്ടില്‍ വെച്ച് പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഉംരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.