പാചകവാതകത്തിന് വില വര്‍ധിപ്പിച്ചു;സബ്‌സിഡിയുള്ള എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് 49 രൂപ ഉയര്‍ത്തി

single-img
1 January 2016

gasസബ്‌സിഡി പരിധിക്കുപുറത്തുള്ള പാചകവാതകത്തിന് വില വര്‍ധിപ്പിച്ചു.സബ്‌സിഡിയുള്ള എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് 49 രൂപ ഉയര്‍ത്തി 673 രൂപയാക്കി. വാണിജ്യാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടര്‍ വില 1278 രൂപയായും ഉയര്‍ത്തി. ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് വാര്‍ഷികവരുമാനം പത്തുലക്ഷത്തിന് മുകളിലുള്ളവരെ എല്‍.പി.ജി സബ്‌സിഡിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നു മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.രണ്ടു മാസത്തിനുള്ളില്‍ നടത്തുന്ന രണ്ടാമത്തെ നിരക്ക് വര്‍ധനവാണിത്. ഡിസംബറില്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് 60 രൂപയോളം വര്‍ധിപ്പിച്ചിരുന്നു.