മാലിന്യത്തില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ പന്നികള്‍ ഭക്ഷണമാക്കി

single-img
1 January 2016

Babyവാറങ്കല്‍ : ആന്ധ്രാപ്രദേശില്‍ മാലിന്യത്തില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ  പന്നികള്‍ ഭക്ഷണമാക്കി.  വാറങ്കലിലാണ് സംഭവം. സമീപ പ്രദേശത്തെ ആളുകളാണ് ചവറുകൂനയില്‍ നിന്ന് കുട്ടിയുടെ ശരീരാവശിഷ്ടം കണ്ടെത്തിയത്. പന്നികള്‍ പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

ചവറുകൂനയ്ക്കുസമീപത്തു നിന്ന് പന്നികള്‍ മനുഷ്യ ശരീരത്തോട് സാമ്യമുള്ള വസ്തു പുറത്തെടുക്കുന്നതുകണ്ടാണ് സമീപവാസികള്‍  അടുത്തെത്തി പരിശോധിച്ചത്. തുടര്‍ന്ന് നവജാത ശിശുവിന്റെ ശരീരമാണെന്ന് വ്യക്തമായതിനാല്‍ ഇവര്‍ പോലീസിനെ വിവരം അറിയിച്ചു.

പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടിയുടെ ശരീരം. പെണ്‍കുഞ്ഞയതിനാല്‍ അമ്മ തന്നെ കുട്ടിയെ ഉപേക്ഷിച്ചതാവാമെന്ന് പോലീസ് പറഞ്ഞു.