ജയലളിതയുടെ ചിത്രം പതിപ്പിച്ച പരസ്യപ്പലക എടുത്തുമാറ്റിയതിന് മൂന്നുപേരെ അറസ്റ്റുചെയ്തു

single-img
1 January 2016

Jayalalithaചെന്നൈ: ജയലളിതയുടെ ചിത്രം പതിപ്പിച്ച പരസ്യപ്പലക എടുത്തുമാറ്റിയതിന്  മൂന്നുപേരെ അറസ്റ്റു ചെയ്തു.  പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയെന്നും പൊതുസ്ഥലത്ത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കിയെന്നും ആരോപിച്ചാണ് മൈലാപ്പൂര്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നേരത്തെ ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വിതരണം ചെയ്ത ദുരിതാശ്വാസ കിറ്റുകളില്‍ പോലും ജയലളിതയുടെ മുഖം പതിപ്പിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.