അവസാനത്തെ വാച്ചുകള്‍ നിര്‍മ്മിക്കാനായി എച്ച്എംടി ഫാക്ടറി വീണ്ടും തുറന്നു

single-img
1 January 2016

hmtനൈനിറ്റാള്‍: അവസാന ബാച്ച് വാച്ചുകള്‍ നിര്‍മ്മിക്കാനായി റാണി ബാഗിലെ എച്ച്എംടി ഫാക്ടറി വീണ്ടും തുറന്നു. ബാംഗ്ലൂര്‍ ഓഫീസില്‍നിന്ന് ലഭിച്ച 5,500 വാച്ചുകളുടെ ഓര്‍ഡറുകള്‍ നല്‍കുന്നതിനാണ് ഫാക്ടറി പിന്നയും തുറന്നത്. 1.5 കോടി രൂപയുടെ ഓര്‍ഡറാണ് അവസാനമായി കമ്പനിക്ക് ലഭിച്ചത്. മാര്‍ച്ചോടെ വാച്ചുകള്‍ നിര്‍മ്മിച്ചുനല്‍കാനാകുമെന്ന് മാനേജുമെന്റ് അറിയിച്ചു. രണ്ട് വര്‍ഷമായി പൂട്ടിക്കിടക്കുന്ന ഫാക്ടറിയില്‍ പണി തുടങ്ങുന്നതിന് വൈദ്യുതി ബന്ധം ബുധനാഴ്ച പുനഃസ്ഥാപിച്ചു.  ഓര്‍ഡുറുകള്‍ പൂര്‍ത്തിയാക്കിയാല്‍ രാജ്യത്തൊട്ടാകെയുള്ള എച്ചഎംടിയുടെ ഫാക്ടറികള്‍ പൂട്ടാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.