ചെറുപ്പത്തില്‍ കശാപ്പുകാരനാകാനായിരുന്നു ആഗ്രഹമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

single-img
1 January 2016

Pope Francisവത്തിക്കാന്‍ സിറ്റി: ചെറുപ്പത്തില്‍ കശാപ്പുകാരനാകാനായിരുന്നു ആഗ്രഹമെന്ന്  ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ ഗായക സംഘാങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

കുട്ടിക്കാലത്ത് താനൊരു കശാപ്പുകാരനാകുമെന്നായിരുന്നു തന്റെ ചിന്ത. ബ്യൂണസ് ഐറിസിലെ കശാപ്പുശാലകളും കശാപ്പുകാരെയും കാണുന്നത് താന്‍ ആസ്വദിച്ചിരുന്നതായും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് ബെനഡിക്റ്റ് പതിനാറാമന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ് 266-ാമത് കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായത്.