പുതുവര്‍ഷത്തില്‍ എണ്ണ കമ്പനികളുടെ പുതുവത്സര സമ്മാനം; പാചക വാതക വില കുത്തനെ കൂട്ടി

single-img
1 January 2016

LPG_1215122fന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ എണ്ണ കമ്പനികളുടെ പുതുവത്സര സമ്മാനമായി രാജ്യത്തെ സബ്‌സിഡിയില്ലാത്ത  പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു. 14.2 കിലോഗ്രാമുളള വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറിന് 49 രൂപ വര്‍ധിച്ച് 673 രൂപയായി. വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിനാകട്ടെ 79 രൂപ വര്‍ധിപ്പിച്ച് 1278 രൂപയായി.

രണ്ടു മാസത്തിനുള്ളില്‍ നടത്തുന്ന രണ്ടാമത്തെ നിരക്ക് വര്‍ധനവാണിത്. ഡിസംബറില്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് 60 രൂപയോളം വര്‍ധിപ്പിച്ചിരുന്നു.

അതേസമയം, വാര്‍ഷിക വരുമാനം 10 ലക്ഷത്തിനു മുകളിലുള്ള കുടുംബങ്ങളെ സബ്‌സിഡി ആനുകൂല്യത്തില്‍ നിന്ന് പുറത്താക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് അനുസരിച്ച് 20 ലക്ഷം കുടുംബങ്ങള്‍ സബ്‌സിഡിയില്‍ നിന്ന് പുറത്തായതായാണ് കണക്ക്. ഇതുവഴി സര്‍ക്കാരിന് ഒരു വര്‍ഷം 500 കോടി രൂപ ലാഭിക്കാന്‍ കഴിയും.