ബിജെപി-ബിഡിജെഎസ് ബന്ധം;കെപിഎംഎസ് പിളര്‍ന്നു

single-img
1 January 2016

kpmsതിരുവനന്തപുരം:   എസ്എന്‍ഡിപി യുമായി ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടി പാര്‍ട്ടിയുണ്ടാക്കാനും ബിജെപിയുമായി സഖ്യമുണ്ടാക്കാനും തയ്യാറായ നിലവിലെ കെപിഎംഎസ് സംസ്ഥാന പ്രസിഡണ്ട് ടി.വി ബാബു എന്‍.കെ നീലകണ്ഠന്‍ തുടങ്ങിയവരെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി പുതിയ ഭാരവാഹികള്‍ അറിയിച്ചു. സാമ്പത്തിക ആരോപണങ്ങളും ഇവര്‍ക്കെതിരെ പുതിയ ഭാരവാഹികള്‍ ഉന്നയിച്ചു.

51 അംഗ സംസ്ഥാന കമ്മറ്റിയില്‍ 31 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും പുതിയ ഭാരവാഹികള്‍ പറയുന്നു. കെപിഎംഎസ് നേതൃത്വത്തിലുള്ള അയ്യന്‍കാളി സ്‌കൂളിനായി സര്‍ക്കാര്‍ നല്‍കിയ തുകയില്‍ 25 ലക്ഷം രൂപ ചിലവഴിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു.

കായല്‍ സമ്മേളന അനുസ്മരണ ചടങ്ങില്‍ നരേന്ദ്ര മോഡിയെ പങ്കെടുപ്പിച്ചതില്‍ തുടങ്ങിയ പ്രതിഷേധമാണ് പിളര്‍പ്പിലെത്തിയത്. വെള്ളാപ്പള്ളി നടേശന്‍ നയിച്ച സമത്വമുന്നേറ്റയാത്രയുടെ പ്രധാന സംഘാടകനായിരുന്നു കെപിഎംഎസ് സംസ്ഥാന പ്രസിഡണ്ട് ടി വി ബാബു.

തുടര്‍ന്ന് രൂപികരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസ് പ്രധാന പദവിയിലേക്കും ടിവി ബാബുവിന്റെ പേരാണ് മുന്‍ഗണനയില്‍. പിളര്‍പ്പിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാവാതിരിക്കാന്‍  കെ.പി.എം.എസ് സംസ്ഥാന ഓഫീസിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.