ജനുവരി ഒന്നു മുതല്‍ അദ്‌നാന്‍ സമി ഇന്ത്യന്‍ പൗരന്‍

single-img
1 January 2016

Adnan-Sami-2013ന്യൂഡല്‍ഹി: പാകിസ്‌താനി ഗായകനായ അദ്‌നാന്‍ സമി ഇനി ഇന്ത്യന്‍ പൗരന്‍. ജനുവരി ഒന്നു മുതല്‍ സമി ഇന്ത്യന്‍ പൗരനായിരിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശിവസേന ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പ്‌ അവഗണിച്ചാണ്‌ നടപടി.
പൗരത്വത്തിനു വേണ്ടിയുള്ള സമിയുടെ അപേക്ഷ രണ്ടു വര്‍ഷം മുമ്പ്‌ ഇന്ത്യ നിരാകരിച്ചിരുന്നു. തുടര്‍ന്ന്‌ ഈ വര്‍ഷം വീണ്ടും നല്‍കിയ അപേക്ഷയിലാണ്‌ അനകൂല തീരുമാനമുണ്ടായത്‌.

1955 ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിലെ ആറാം വകുപ്പനുസരിച്ച്‌ സമിക്ക്‌ പൗരത്വം നല്‍കാവുന്നതാണെന്ന്‌ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ആഭ്യന്തര മന്ത്രാലയത്തിന്‌ റിപോര്‍ട്ട്‌ നല്‍കിയിരുന്നു.
2015 മെയ്‌ 26ന്‌ കാലാവധി തീര്‍ന്ന പാസ്‌പോര്‍ട്ട്‌ പാകിസ്‌താന്‍ പുതുക്കി നല്‍കിയില്ല. ഇതേതുടര്‍ന്നാണ്‌ സമി ഇന്ത്യന്‍ പൗരത്വത്തിന്‌ അപേക്ഷ നല്‍കിയത്‌.