അരുണ്‍ ജെയ്‌റ്റ്‌ലിക്കെതിരെ കോഹ്‌ലിയുടെ ചാനല്‍ അഭിമുഖം ആയുധമാക്കി എഎപി

single-img
1 January 2016

avn_kohli_937335fന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിക്കെതിരെ ഇന്ത്യന്‍ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്‌ലിയുടെ ചാനല്‍ അഭിമുഖം ആയുധമാക്കി ആപ്പ്.  ജെയ്‌റ്റ്‌ലി ഡല്‍ഹി ക്രിക്കറ്റ്‌ അസോസിയേഷന്റെ(ഡി.ഡി.സി.എ) തലപ്പത്തിരിക്കുന്ന സമയത്ത്‌ കാര്യങ്ങള്‍ വഴിവിട്ട തരത്തിലായിരുന്നുവെന്നു കാണിക്കാനാണ് കോഹ്‌ലിയുടെ ചാനല്‍ അഭിമുഖം ഉപയോഗിക്കുന്നത്.

ഇന്ത്യന്‍ ടീമിന്റെ നായകനായ വിരാട്‌ കോഹ്‌ ലിയെപ്പോലുള്ള കളിക്കാരെ തങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ടെന്ന്‌ കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനത്തില്‍ ഡി.ഡി.സി.എയുടെ ആക്‌ടിങ്‌ പ്രസിഡന്റ്‌  പറഞ്ഞിരുന്നു. അരുണ്‍ ജെയ്‌റ്റിലിയെ പിന്തുണച്ച്‌ കോഹ്‌ലി രംഗത്ത്‌ എത്തിയിരുന്നുവെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ അണ്ടര്‍-14 ടീമില്‍ ഇടംകിട്ടുന്നതിനു ചില വിട്ടുവീഴ്‌ചകള്‍ ചെയ്യണമെന്നു തന്നോട്‌ ആവശ്യപ്പെട്ടിരുന്നുവെന്ന്‌ ഡിംസബര്‍ 18നു ദേശീയദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ വിരാട്‌ കോഹ്ലി പറഞ്ഞിരുന്നു. ആ സമയത്ത്‌ അരുണ്‍ ജെയ്‌റ്റ്‌ലിയായിരുന്നു ഡി.ഡി.സി.എ. അധ്യക്ഷന്‍. ടീമിന്റെ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകളുണ്ടായിരുന്നുവെന്നാണ്‌ ഇതു കാണിക്കുന്നതെ എ.എ.പി  പറഞ്ഞു.

കൂടാതെഡി.ഡി.സി.എയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട്‌ ദേശീയ ടീമിലെ നിരവധി കളിക്കാര്‍ പാര്‍ട്ടുമായി ബന്ധപ്പെടുന്നുണ്ടെന്ന്‌ അവകാശപ്പെട്ട ആം ആദ്‌മി പാര്‍ട്ടി മാനനഷ്‌ടക്കേസ്‌ ഫയല്‍ ചെയ്യാന്‍ ഡി.ഡി.സി.എയെ വെല്ലുവിളിച്ചു.