പരാതിയുമായി എത്തിയ വീട്ടമ്മയെ ബലാല്‍സംഗം ചെയ്തു എന്ന പരാതിയിൽ കോട്ടയം ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തു

single-img
31 December 2015

rape-representational-pti-lകോട്ടയം ഡിവൈഎസ്പി ടിഎ ആന്റണിയെ സസ്‌പെന്‍ഡ് ചെയ്തു. പരാതിയുമായി തന്നെ കാണാന്‍ എത്തിയ മണിമല സ്വദേശിനിയായ വീട്ടമ്മയെ ക്വട്ടേഴ്‌സില്‍ കൂട്ടി കൊണ്ടു പോയി ബലാല്‍സംഗം ചെയ്തു എന്നാണ് പരാതി. കോട്ടയം ഈസ്റ്റ് പൊലീസിലാണ് വീട്ടമ്മ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

സംഭവത്തെ കുറിച്ച് എഡിജിപി പത്മകുമാര്‍ സമര്‍പ്പിച്ച റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി സെന്‍കുമാര്‍ ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തത്. അതേ സമയം യുവതിയുടെ പരാതിയില്‍ കഴമ്പില്ലെന്നാണ് പൊലീസ് പറയുന്നത്. തൊടുപുഴ വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന ആന്റണി ഒരു മാസം മുമ്പാണ് കോട്ടയം ഡിവൈഎസ്പിയായി ചുമതല ഏറ്റെടുത്തത്.