മദ്യം വിഷമാണെന്ന ഗുരുദേവന്റെ താക്കീത് ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിന് കഴിഞ്ഞു- ഉമ്മന്‍ ചാണ്ടി

single-img
31 December 2015

umman chandiശിവഗിരി: മദ്യം വിഷമാണെന്ന ശ്രീ നാരായണ ഗുരുദേവന്റെ താക്കീത് ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹ്യ തിന്മയ്‌ക്കെതിരായ ഗുരുവിന്റെ ആദര്‍ശങ്ങളില്‍ ഒരു പടി മുന്നോട്ടുപോകാന്‍ കഴിഞ്ഞു. ഒരു കടമ നിര്‍വഹിച്ചുവെന്ന ചാരുതാര്‍ത്ഥ്യം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയത്തിന് സുപ്രീം കോടതിയുടെ പൂര്‍ണ്ണമായ പിന്തുണ ലഭിച്ചു. മദ്യത്തിനെതിരായി ഗുരുദേവന്‍ പറഞ്ഞ കാര്യങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞു.  മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരികയും മദ്യത്തിനെതിരായ ബോധവത്കരണം ശക്തിപ്പെടുത്തിയും മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ നമ്മുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.