ബി.ജെ.പിയും ആര്‍.എസ്.എസും ഒരു കുടുംബം പോലെ; തെരഞ്ഞടുപ്പിന് കൂടുതല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എത്തുമെന്നും കുമ്മനം രാജശേഖരന്‍

single-img
31 December 2015

Kummanamതിരുവനന്തപുരം:  തെരഞ്ഞടുപ്പിന് കൂടുതല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എത്തുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബി.ജെ.പിയും ആര്‍.എസ്.എസും ഒരു കുടുംബം പോലെയാണ്. ആര്‍.എസ്.എസ് -ബി.ജെ.പി ബന്ധം അറിയാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കുമ്മനത്തെ സംസ്ഥാന അദ്ധ്യക്ഷനാക്കിയത് തന്നെ ആര്‍.എസ്.എസിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വെളളാപ്പള്ളിയുടെ പുതിയ പാര്‍ട്ടിയുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ഇതിലെല്ലാം ആര്‍.എസ്.എസിന്റെ പ്രവര്‍ത്തകരുണ്ടാവുമെന്നും കുമ്മനം വ്യക്തമാക്കി.