തീവ്രവാദ ഭീഷണി; ബെല്‍ജിയം പുതുവത്സരാഘോഷം വേണ്ടെന്നുവെച്ചു

single-img
31 December 2015

Belgium_terrorബ്രസ്സല്‍സ് : തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് ബെല്‍ജിയത്ത് പുതുവത്സരാഘോഷം വേണ്ടെന്നുവെച്ചതായി പ്രധാനമന്ത്രി ചാള്‍സ് മിഷേല്‍  അറിയിച്ചു. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ ആക്രമണം നടത്തുന്നതിന് പദ്ധതിയിട്ട രണ്ടുപേരെ പോലീസ് പിടികൂടിയതിനു പിന്നാലെയാണ് വെടിക്കെട്ട് ഉള്‍പ്പെടെ ആഘോഷങ്ങള്‍ റദ്ദ് ചെയ്തത്.

നവംബര്‍ 13നുണ്ടായ പാരീസ് ആക്രമണത്തിന് ശേഷം ബെല്‍ജിയത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷങ്ങളില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി ഒരു ലക്ഷത്തിലധികം ആളുകള്‍ പുറത്തിറങ്ങിയിരുന്നെന്നും ആഘോഷ അവസരമായതിനാല്‍ മുഴുവന്‍ ആളുകളെയൂം പരിശോധിക്കാന്‍ സാധിക്കില്ലെന്നതും വെല്ലുവിളിയാണെന്നും   ബ്രസ്സല്‍സ് മേയര്‍ അറിയിച്ചു.