നിര്‍ദേശം പാലിക്കാന്‍ വിസമ്മതിച്ച രണ്ട് ഉദ്യോഗസ്ഥരെ എഎപി സര്‍ക്കാര്‍ സസ്‌പെന്റു ചെയ്തു; 200 ഓളം ഉദ്യോഗസ്ഥര്‍ കൂട്ടഅവധിയില്‍

single-img
31 December 2015

40958057-arvind-kejriwal-1ന്യുഡല്‍ഹി: ഡല്‍ഹിയില്‍ കെജ്‌രിവാള്‍ സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കാന്‍ വിസമ്മതിച്ച രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റു ചെയ്തു. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്  200 ഓളം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഇന്ന് കൂട്ടഅവധിയെടുക്കും.

നിര്‍ണായകമായ ചില ഫയലുകളില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചതിനാണ് പ്രോസിക്യൂഷന്‍ സ്‌പെഷ്യല്‍ സെക്രട്ടറി യശ്പാല്‍ ഗാര്‍ഗ്, ജയില്‍ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സുഭാഷ് ചന്ദ്ര എന്നിവരെ സസ്‌പെന്റു ചെയ്തത്.   എഎപി സര്‍ക്കാര്‍ കൊണ്ടുവന്ന ഗതാഗത നിയന്ത്രണം ഇന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നടക്കാനിരിക്കേ ഉദ്യോഗസ്ഥര്‍ അവധിയെടുക്കുന്നത് സര്‍ക്കാരിന്റെ പദ്ധതിയെ ബാധിക്കുമെന്ന് സൂചനയുണ്ട്.

എന്നാല്‍ കേന്ദ്രവുമായി മറ്റൊരു പോരിന് വഴിതുറക്കുന്നതാണ് എഎപി സര്‍ക്കാരിന്റെ് നടപടി. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റു ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ ലഫ്.ഗവര്‍ണര്‍ക്കു മാത്രമേ അധികാരമുണ്ടായിരിക്കേയാണ് മുഖ്യമന്ത്രി കെജ്‌രിവാളിന്റെ നടപടി.