ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ സംഖ്യ നൂറുകോടി കടന്നു

single-img
31 December 2015

Mobile-Tower-Servicesഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ സംഖ്യ  നൂറുകോടി കടന്നു.  ഇതോടെ ലോകത്ത് ചൈന കഴിഞ്ഞാല്‍ നൂറുകോടിയിലേറെ മൊബൈല്‍ വരിക്കാരുള്ള രാജ്യമായി ഇന്ത്യ മാറി. ടെലകോം അധികൃതരാണ് ഈ കണക്ക് പുറത്തുവിട്ടത്. 2015 സപ്തംബര്‍ അവസാനം 99.67 കോടിയായിരുന്നു ഇന്ത്യയില്‍ മൊബൈല്‍ വരിക്കാരുടെ എണ്ണം. ഒക്ടോബര്‍ അവസാനത്തോടെ അത് നൂറുകോടിയെന്ന നാഴികക്കല്ല് പിന്നിട്ടു.  മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളുടെ വില ഗണ്യമായി കുറഞ്ഞതും, വിവിധ ടെലകോം കമ്പനികള്‍ തമ്മില്‍ നടക്കുന്ന ശക്തമായ മത്സരവും, സാധാരണക്കാര്‍ക്കും മൊബൈല്‍ ഉപയോഗം താങ്ങാന്‍ പറ്റുന്ന സ്ഥിതിയുണ്ടാക്കി. അതാണ് മൊബൈല്‍ വരിക്കാരുടെ സംഖ്യ വന്‍തോതില്‍ വര്‍ധിക്കാനിടയാക്കിയത്.